Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsകാവുംഭാഗം പെരിങ്ങോൾ...

കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ മോഷണ ശ്രമം: ഒരാൾ പിടിയിൽ

തിരുവല്ല: കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറക്കുവാൻ ശ്രമം. ഒരാൾ പിടിയിൽ.  റാന്നി അത്തിക്കയം സ്വദേശി സുനിലിനെ  നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ്  3 മണിയോടെ ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയുടെ ഗ്രീല്ല് ആക്സോ ബ്ലേഡ് ഉപയോഗിച്ച്   മുറിക്കുന്നിതിനിടെയാണ്  പിടികൂടിയത്.

സമീപത്തുള്ള ശ്രീ ശങ്കര വിദ്യ പീഠം സ്ക്കൂളിൽ നിന്നും കുട്ടികളെ വിളിക്കാൻ ഒരു  രക്ഷകർത്താവ് പോകുന്ന വഴി ആക്സോ ബ്ലേഡ് കൊണ്ട് താഴ് അറക്കുന്ന ശബ്ദം കേട്ടാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നോക്കിയപ്പോൾ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിലിന്റെ മറവിൽ സുനിൽ ഗ്രില്ല് അറക്കുന്നത് കണ്ടത്.  ഉടൻതന്നെ   നാട്ടുകാരെ  വിളിച്ച് കൂട്ടുകയും മോഷ്ടാവിനെ  തടഞ്ഞു വെക്കുകയും ചെയ്തു. പിന്നീട് തിരുവല്ല  പോലീസിന് കൈമാറി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലക്കാട് : പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി.17 വയസ്സുള്ള രണ്ട് പേരെയും 14 കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് നിർഭയ കേന്ദ്രത്തിൽനിന്ന് സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്ന് പെൺകുട്ടികളും...

നിവേദനം നൽകി

തിരുവല്ല: പെരിങ്ങര  കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ  അടഞ്ഞു കിടക്കുന്ന എടിഎം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു ബാങ്ക് അധികാരികൾക്ക് നിവേദനം നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കാവുംഭാഗം ശാഖയുടെ...
- Advertisment -

Most Popular

- Advertisement -