തിരുവനന്തപുരം : ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വി വിനീത്(34) വാഹനാപകടത്തില്‍ മരിച്ചു.പുലർച്ചെ 5.30നു പള്ളിപ്പുറത്തു വച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.എതിരെ വന്ന കാര്‍ വിനീതിന്‍റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റിയംഗമായ വിനീത് ഇടയ്ക്കോട് സഹകരണസംഘം ഉദ്യോഗസ്ഥനാണ്.