Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ...

പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന്  വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. തലവടി(വാര്‍ഡ്-13), തഴക്കര(വാര്‍ഡ് 11), ചമ്പക്കുളം(വാര്‍ഡ് 03) എന്നിവിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശത്ത് താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയവയുടെ ഉപയോഗവും വിപണനവും കടത്തും  നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, പള്ളിപ്പാട്, എടത്വ, പുളിങ്കുന്ന്, തഴക്കര, വെണ്‍മണി, നൂറനാട്, ചുനക്കര, മാവേലിക്കര തെക്കേക്കര, മുളക്കുഴ, ആല, ചെറിയനാട്, പുലിയൂർ, ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം, പാലമേൽ, മാവേലിക്കര നഗരസഭ, മാന്നാർ, ബുധനൂർ, ഹരിപ്പാട് നഗരസഭ, തിരുവൻവണ്ടൂർ, പാണ്ടനാട് പ്രദേശങ്ങളില്‍ ഇവയുടെ ഉപയോഗവും വിപണനവും കടത്തലും മെയ് 25 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്തുന്നതും നിരോധിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെക്യൂരിറ്റി ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി/കോട്ടയം : സെക്യൂരിറ്റി വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  ലോക സെക്യൂരിറ്റി ദിനാഘോഷം  സംഘടിപ്പിച്ചു. ആഴ്ചയിലെ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ ചുമതലയിൽ കർമ്മനിരതരാണ് എന്ന തത്വത്തിന്റെ...

Kerala Lottery Result : 16/06/2024 Akshaya AK 656

1st Prize Rs.7,000,000/- AO 145065 (KOTTAYAM) Consolation Prize Rs.8,000/- AN 145065 AP 145065 AR 145065 AS 145065 AT 145065 AU 145065 AV 145065 AW 145065 AX...
- Advertisment -

Most Popular

- Advertisement -