അടൂർ: ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും ലൈഫ് ലൈൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്തനാർബുദത്തിനെതിരേ “ബൈ ബൈ ബ്രെസ്റ് ക്യാൻസർ” എന്ന പേരിൽ ബോധവത്കരണ പരിപാടി ഡിസംബർ 12 ന് ലൈഫ് ലൈൻ ആശുപത്രിയിൽ നടത്തുന്നു. വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടി യൂ പ്രതിഭ എം എൽ ഏ ഉദ്ഘാടനം ചെയ്യും.
അടൂർ ഗൈനെക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് പ്രൊഫസർ ഡോ ബി പ്രസന്നകുമാരി അധ്യക്ഷത വഹിക്കും. സെക്രട്ടറി ഡോ അനുസ്മിത ആൻഡ്രൂസ് വിഷയം അവതരിപ്പിക്കും. പള്ളിക്കൽ പഞ്ചായത്തു പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ തുടങ്ങിയവർ പ്രസംഗിക്കും.
ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് തുടർ ദിവസങ്ങളിൽ സൗജന്യമായി സ്തനാർബുദ പരിശോധനയും 50 ശതമാനം നിരക്കിൽ മാമ്മോഗ്രാം ടെസ്റ്റും നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9188619302 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്






