കോഴഞ്ചേരി : ഫെബ്രുവരി 2ന് ആരംഭിക്കുന്ന അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലേ ക്ക് കരകളിൽ നിന്നുള്ള വിഭവ സമാഹരണം തുടങ്ങി.
അന്നദാനത്തിനുള്ള വിഭവങ്ങൾ ഹിന്ദു മത മഹാ മണ്ഡലം പ്രസിഡന്റ് പി എസ്.നായർ ശങ്കു വളയൻപാറ മഹാദേവർ ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സുരേഷിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
മാമൂട് കെ. പി എം.എസ്, കിഴക്കൻ ഓതറ കെ പി എം എസ്, പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഓതറ ദേവിവിലാസം എൻഎസ്എസ്, ഹൈസ്കൂൾ പടി, പുതുക്കുളങ്ങര ദേവീക്ഷേത്രം, ഇടനാട് അരത്തകണ്ഠൻ കാവ് ശിവക്ഷേത്രം, കുന്നേക്കാട്, കിഴക്കൻ ഓതറ എൻഎസ്എസ് കരയോഗം, പുല്ലാട്, കോഴഞ്ചേരി, റാന്നി എരുമേലി മേഖലകളിൽ നിന്നും സമാഹരിക്കുന്ന വിഭവങ്ങളുമായി ചെറുകോൽപ്പുഴ ശ്രീ വിദ്യാധിരാജ നഗറിൽ എത്തിച്ചേരും.
മണ്ഡലംവൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി , കെ. കെ ഗോപിനാഥൻ നായർ, സെക്രട്ടറി കെ ആർ വേണുഗോപാൽ,അന്നദാന കമ്മിറ്റി കൺവീനർമാരായ പി ആർ ഗോപിനാഥൻ നായർ, രത്നമ്മ വി പിള്ള, ചന്ദ്രൻപിള്ള ഓതറ, ക്ഷേത്രം സെക്രട്ടറി രവി കെ.റ്റി, സന്തോഷ് എം എൻ , അശോക് കുമാർ,വി ആർ മോഹനൻ നായർ, രാധാ എസ് നായർ, രമാ മോഹൻ, ഓമന രാധാകൃഷ്ണൻ, രാധാമണി അമ്മ ചെറുകോൽ, പ്രസന്ന വേണുഗോപാൽ, പത്മിനി ആർ നായർ രാധാമണി അമ്മ പിള്ള , ഗോപൻ പുല്ലാട്, വിലാസിനി രാമചന്ദ്രൻ, ശ്രീജിത് അയിരൂർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.