Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNew Delhiബംഗ്ലാദേശ് പ്രധാനമന്ത്രി...

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ

ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി.അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണ പ്രകാരം ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തുന്നത് .വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശ്യകാര്യ സഹമന്ത്രി കീർത്തിവർധൻ സിം​ഗിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി ദ്രൗപദി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ എന്നിവരുമായി ബം​ഗ്ലാദേശ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.സന്ദർശനത്തിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവച്ചേക്കും. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ വിദേശരാഷ്ട്ര മേധാവിയാണ് ഷെയ്ഖ് ഹസീന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വള്ളംകുളം കാവുങ്കലിൽ യുവാവ് വള്ളം മുങ്ങി മരിച്ചു

തിരുവല്ല : വള്ളംകുളം കാവുങ്കലിൽ യുവാവ് വള്ളം മുങ്ങി മരിച്ചു. വള്ളംകുളം ചെറുശ്ശേരി വീട്ടിൽ രഞ്ജിത്ത് രാജേന്ദ്രനാണ് (35) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. പിക്കപ്പ് ഡ്രൈവർ ആയിരുന്നു...

ജഗന്‍ മോഹന്റേയും ഡാല്‍മിയ സിമന്റ്‌സിന്റേയും 800 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്റേയും ഡാല്‍മിയ സിമന്റ്‌സിന്റേയും 800 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാല്‍മിയ സിമന്റ്‌സിന്റെ 793 കോടി രൂപ...
- Advertisment -

Most Popular

- Advertisement -