Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiതൊണ്ടിമുതൽ കേസിൽ...

തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

കൊച്ചി : തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും. ബാർ കൗൺസിലിന്‍റെ മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം പരിശോധിക്കുക. തൊണ്ടിമുതൽ കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എം എൽ എ സ്ഥാനം നഷ്ടമായ ആന്‍റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികളിൽ ഇന്ന് ചേരുന്ന ബാർ കൗൺസിൽ യോഗം തീരുമാനിക്കും.

കേസുമായി ബന്ധപ്പെട്ട പരാതികളെ തുട‍ർന്നുള്ള നടപടികളുടെ ഭാഗമായി ആന്‍റണി രാജുവിനും, ബന്ധപ്പെട്ട കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. ആന്‍റണി രാജുവിന്റെ നടപടി ഗുരുതരമെന്നും, നാണക്കേടെന്നുമാണ് ബാർ കൗൺസിലിന്‍റെ വിലയിരുത്തൽ. കേസിൽ മൂന്നുവർഷം തടവിനാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.

അതേ സമയം തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട് ആന്‍റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലത്തിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയെ  കണ്ടെത്തുന്ന തിരക്കിലാണ്  ജനാധിപത്യ കേരള കോണ്‍ഗ്രസ്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജയിലിനുള്ളിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം : ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിൽ .പൂജപ്പുര ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. ഇന്നലെ രാത്രി മുതൽ...

ജലമേള നിരോധിച്ചു

പത്തനംതിട്ട: കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കുവേണ്ടി പമ്പയില്‍ 14 ന് നിശ്ചയിച്ചിരുന്ന ഉത്രാടം തിരുനാള്‍ ജലമേള ജില്ലാ കലക്ടര്‍ നിരോധിച്ചു. ഹൈക്കോടി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് നടപടി. ഉത്തരവ് നടപ്പിലാക്കുതിന്...
- Advertisment -

Most Popular

- Advertisement -