Monday, March 10, 2025
No menu items!

subscribe-youtube-channel

HomeNewsമുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ്...

മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു

തിരുവല്ല : മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി എസ് ഐ ചർച്ച് ഇടവകയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും  സംയുക്തസഹകരണത്തോടെ മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു. ഒ പി, ലാബ്, ഫാർമസി സേവനങ്ങളുമായി ആരംഭിച്ച ബിലീവേഴ്സ് മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ്  ഡോ മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷനായി.

കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേഷ്കുമാർ എം ഡി, ബിലീവേഴ്സ് ആശുപത്രി അസ്സോസ്സിയേറ്റ് ഡയറക്ടറും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ. ജോൺ വല്യത്ത്, സി എം സി വെല്ലൂർ വൈസ് ചെയർമാൻ ഡോ ജോൺ സി ഉമ്മൻ, റവ ഫാ തോമസ് വർഗീസ്, പാലിയേറ്റിവ് മെഡിസിൻ വിഭാഗം മേധാവി ഡോ അജിത്ത് സി കോശി, സീനിയർ കൺസൾട്ടന്റ് ഡോ ലീജിയ മാത്യു, പഞ്ചായത്ത് മെമ്പർമാരായ  റേച്ചൽ മാത്യു,  ലിൻസി മോൻസി എന്നിവർ പ്രസംഗിച്ചു.

രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് ബിലീവേഴ്സ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തന സമയം. കിടപ്പുരോഗികളെ വീട്ടിലെത്തി പരിശോധിക്കുന്ന ഹോം വിസിറ്റിംഗ് യൂണിറ്റും വയോജന വിഭാഗമായ ജെറിയാട്രിക്സ് വിഭാഗവും പാലിയേറ്റിവ് മെഡിസിൻ വിഭാഗവും ഫിസിയോ തെറാപ്പി വിഭാഗവും മെഡിക്കൽ സെന്ററിൽ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 12-11-2024 Sthree Sakthi SS-441

1st Prize Rs.7,500,000/- (75 Lakhs) SB 538427 (KATTAPPANA) Consolation Prize Rs.8,000/- SA 538427 SC 538427 SD 538427 SE 538427 SF 538427 SG 538427 SH 538427 SJ 538427 SK...

സംസ്ഥാനത്ത് നടക്കുന്നത് കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കം: കെ.സുരേന്ദ്രൻ

ആറന്മുള : കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ കണ്ണൂർ ജില്ലയിൽ സ്വർണ്ണ കള്ളക്കടത്തും മാഫിയ കൊട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ഇതു നാം...
- Advertisment -

Most Popular

- Advertisement -