Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരു ദുരന്തം...

ബെംഗളൂരു ദുരന്തം : വിരാട് കോലിക്കെതിരെ പൊലീസിൽ പരാതി

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ പൊലീസില്‍ പരാതി. ദുരന്തത്തിന് കോലിയും ഉത്തരവാദിയാണെന്നു ആരോപിച്ചാണ് സാമൂഹിക പ്രവർത്തകനായ എച്ച്.എം. വെങ്കിടേഷ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഇതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. ആർ‌സി‌ബി ഫ്രാഞ്ചൈസി, ഇവൻ്റ് മാനേജ്‌മെൻ്റ് സ്ഥാപനമായ ഡി‌എൻ‌എ, കെ‌എസ്‌സി‌എ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധികള്‍ക്കെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.4 പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 -ന് തുറക്കും

ശബരിമല : മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 ന് വൈകിട്ട് 5-ന് തുറക്കും. 19 വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം,...

വിവരാവകാശ നിയമപ്രകാരം രേഖ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻ

കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനു...
- Advertisment -

Most Popular

- Advertisement -