തിരുവല്ല: പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ബൈക്ക് അപകടത്തിപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശിയായ യാത്രികന് പരിക്കേറ്റു. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ഇന്ന് വൈകിട്ട് 5 മണിക്ക് പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും കാവുംഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ഓട്ടത്തിനിടെ റോഡിന്റെ വശത്ത് തെന്നിവീഴുകയായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. വിഴ്ച്ചയിൽ യാത്രികന്റെ മുഖത്ത് പരിക്കേറ്റു. പ്രദേശവാസികളും കടന്നുവന്ന യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം : പ്രസിദ്ധമായ ദേവലോകം പെരുന്നാളിന് കൊടിയേറി. മലങ്കരസഭാ ആസ്ഥാനത്ത് ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ഫാ വി എം ഏബ്രഹാം വാഴയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ...
കൊച്ചി : ഐബി ഉദ്യോഗസ്ഥയുടെ ആത്മത്യ കേസിലെ പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി .പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും...