Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് റോഡിലേക്ക്...

തിരുവനന്തപുരത്ത് റോഡിലേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം : റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ്(19) ആണ് മരിച്ചത്. മരം ഒടിഞ്ഞ് വീണതോടെ പോസ്റ്റൊടിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു.രാത്രി 12 മണിയോടെ കാറ്ററിങിന് പോയി മടങ്ങി വരികയായിരുന്ന അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് വൈദ്യുത ലൈനിലേക്ക് കയറുകയായിരുന്നു .മൂന്ന് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചത്. പിന്നിലുണ്ടായിരുന്നു രണ്ടുപേര്‍ തെറിച്ചു വീണതിനാൽ ഷോക്കേല്‍ക്കാതെ രക്ഷപ്പെട്ടു . അക്ഷയ് ബിരുദ വിദ്യാർഥിയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ വയനാട് കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീയുമായി ചർച്ച നടത്തി

വയനാട് : ദുരന്തത്തിൽ ഇരയായവരുടെ  പുനരധിവാസത്തിനായി  മാർത്തോമ്മാ സഭ നടപ്പാക്കുന്ന  പദ്ധതികളെപ്പറ്റി സഭാ അദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ വയനാട് കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീയുമായി ചർച്ച നടത്തി.  മാർത്തോമ്മാ...

ശബരിമല നട സെപ്റ്റംബർ 3 -ന് തുറക്കും

ശബരിമല: ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി  കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന്  ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബർ 4 ...
- Advertisment -

Most Popular

- Advertisement -