Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsബിജെപി ജനകീയ...

ബിജെപി ജനകീയ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി  ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയ കുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി രാജ് പ്രകാശ് വേണാട്ടിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെജി സുനിൽ കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മായാദേവി, വിഞ്ചു റിൻസൺ, ഭാരവാഹികളായ രാജേഷ് കുമാർ , റിൻസൺ തോമസ്, കെ കെ രാജപ്പൻ, സനൽ തച്ചാറ അമ്പി കൃഷ്ണൻ, ദീപാ മണിയൻ, ജയരാമ പ്രഭു എന്നിവർ പ്രസംഗിച്ചു.

തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുക, ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ശ്മശാനം നിർമ്മിക്കുക, തുടങ്ങിയ വിഷയങ്ങളിൽ അടിയന്തിര നടപടി ഉണ്ടാകണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി : ആർക്കും പരിക്കില്ല 

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി.  ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ  5 മണിക്ക്  ആയിരുന്നു അപകടം. അമിത വേഗതയിലെത്തിയ  തമിഴ്നാട് രജിസ്ട്രേഷൻ...

വെള്ളം ഇറങ്ങി: പുതമണ്‍ താത്കാലിക പാലം വീണ്ടും തുറന്നു

റാന്നി: കനത്ത മഴയില്‍ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ച പുതമണ്‍ താത്കാലിക പാത വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു. ബ്ലോക്കുപടി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെയാണ്...
- Advertisment -

Most Popular

- Advertisement -