തിരുവല്ല : ബിഎംഎസ് സ്ഥാപകദിനവും കുടുംബസംഗമവും തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബ സംഗമം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സമിതി അംഗം പി എസ് ശശി ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ പ്രസിഡന്റ് പി സി രാജു അധ്യക്ഷത വഹിച്ചു.
ബിഎംഎസ് മേഖലാ പ്രസിഡണ്ട് റ്റി എൻ സുരേന്ദ്രൻ നായർ, ബിഎംഎസ് വൈസ് പ്രസിഡണ്ട് പ്രേംകുമാർ ,മേഖല ട്രഷറർ അനിഴകുമാർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും മേഖല ജോയിൻ സെക്രട്ടറിയുമായ പ്രദീപ് ആലന്തുരുത്തി, മുൻസിപ്പൽ ട്രഷറർ സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബ സംഗമത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.