Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaബി.ആർ. സിയുടെ...

ബി.ആർ. സിയുടെ ഭിന്നശേഷി ദിനാചരണം

ആലപ്പുഴ : സമഗ്ര ശിക്ഷ കേരള ബി ആർ സി മങ്കൊമ്പിന്റെ  നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം ജില്ലാതല  ഉദ്ഘാടനം മങ്കൊമ്പ് ബ്രൂക് ഷോറിൽ  നടന്നു.  ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി  അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എം വി പ്രിയ  ഉദ്ഘാടനം  നിർവ്വഹിച്ചു. കുട്ടനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ  പി.എം.ബാലകൃഷ്ണൻ,  എസ് എസ് കെ  സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ  ഷാജി, മങ്കൊമ്പ് ബിപിസി രാജേഷ്  വിജയൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ സുനിൽ മാർക്കോസ് എന്നിവർ  സംസാരിച്ചു.

സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ പങ്കെടുത്ത ജേതാക്കളായ കുട്ടികളെ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ ആദരിച്ചു. നാടൻ പാട്ടു കലാകാരൻ മങ്കൊമ്പ് ശ്രീജിത്തും സംഘവും   അവതരിപ്പിച്ച നാടൻ പാട്ട് പരിപാടിക്ക് തിളക്കമേകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ബസുകളില്‍...

സർപ്പ ആപ്പ് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി

തിരുവല്ല : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലോക സർപ്പദിനത്തോടനുബന്ധിച്ച്  തിരുവല്ല  റെയിൽവേ സ്റ്റേഷൻ പരിസരത്ത്  സർപ്പ ആപ്പ് പരിചയപ്പെടുത്തി. ജനവാസ മേഖലകളിൽ നിന്നും അപകടകരമായ സാഹചര്യങ്ങളിൽ നിന്നും പാമ്പുകളെ പിടികൂടി പൊതു...
- Advertisment -

Most Popular

- Advertisement -