വയനാട് : കോഴിഫാമിൽ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു .കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കും തടത്തില്‍ വീട്ടില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത് .വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം . ഇവർ നടത്തുന്ന കോഴിഫാമിൽ മറ്റ് മൃഗങ്ങൾ കടക്കുന്നത് തടയാനായി വേലിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറിൽ നിന്നാണ് ഷോക്കേറ്റത് .സംഭവസ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു .