Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉപതിരഞ്ഞെടുപ്പ്:  അവധി...

ഉപതിരഞ്ഞെടുപ്പ്:  അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ലയിൽ  ഉപതിരഞ്ഞെടുപ്പിനെ തുടർന്ന്  അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 59- മാന്നാര്‍ ഗ്രാമപഞ്ചായത്ത്, 11- കുട്ടംപേരൂര്‍- എ വാര്‍ഡ്/ നിയോജകമണ്ഡലം, 39- ചെറിയനാട് ഗ്രാമപഞ്ചായത്ത് 04- അരിയന്നൂര്‍ശ്ശേരി വാര്‍ഡ്/നിയോജകമണ്ഡലം, 37- രാമങ്കരി ഗ്രാമപഞ്ചായത്ത്- 13- വേഴാപ്ര പടിഞ്ഞാറ് വാര്‍ഡ്/നിയോജകമണ്ഡലം എന്നിവയുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ജൂലൈ 30ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (എസ്.കെ.വി.എച്ച്.എസ്, കുട്ടംപേരൂര്‍, മാന്നാര്‍, 49-ാം നമ്പര്‍ അംഗണ്‍വാടി, അരിയന്നൂര്‍ശ്ശേരി, ചെറിയനാട്) ജൂലൈ 29 തിങ്കളാഴ്ചയും തിരഞ്ഞെടുപ്പു ദിവസമായ ജൂലൈ 30 ചൊവ്വാഴ്ചയും അവധി നല്‍കിയിട്ടുള്ളതായി ജില്ല കളക്ടര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ഉത്തരവ് ബാധകല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാഭൈരവിക്കോലം കണ്ട് തൊഴാൻ  ഓതറയിലെത്തിയത് ജനസാഗരം

ഓതറ: പുതുക്കുളങ്ങര പടയണി  മഹാഭൈരവിക്കോലം കണ്ട് തൊഴുന്നതിന് ഓതറയിലെത്തിയത് ജനസാഗരം. ആദിപമ്പയുടെ തീരത്ത് നിന്ന് ക്ഷേത്ര മുറ്റത്തേക്ക്  എത്തിച്ച ഭൈരവിക്കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി മാറി. പുലർച്ചെ ഒരു മണിയോടെ പടയണിക്കളത്തിൽ...

സ്‌കൂളിലേക്ക് പോകുമ്പോൾ : ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം

തിരുവനന്തപുരം : മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ...
- Advertisment -

Most Popular

- Advertisement -