Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsഉപതിരഞ്ഞെടുപ്പ് :...

ഉപതിരഞ്ഞെടുപ്പ് : പ്രാദേശിക അവധി

പത്തനംതിട്ട : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എം.ഡി.എല്‍.പി.എസ് കുമ്പഴ, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എന്‍.എസ്.എസ്.എച്ച്.എസ് തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ സര്‍ക്കാര്‍ എല്‍.പി.എസ് പുറമറ്റം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 24 ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 24 ന് വാര്‍ഷിക പരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്ക് അവധി ബാധകമല്ല. പോളിംഗ് സ്‌റ്റേഷനായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ വോട്ടെടുപ്പ് നടപടികള്‍ക്ക് തടസം വരാത്ത വിധത്തില്‍ പരീക്ഷ ഹാളുകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ക്രമീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെമ്പഴന്തിയിൽ ഗുരു ജയന്തി ആഘോഷം 18 ന് തുടുങ്ങും

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിൻ്റെ 170-മത് ജയന്തി ആഘോഷം ചെമ്പഴന്തി ഗുരുകുലത്തിൽ 18, 19, 20 തീയതികളിൽ നടക്കും. പൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം, അന്നദാനം, നാമജപ ശാന്തിയാത്ര, സമ്മേളനം എന്നിവ ആഘോഷത്തിൻ്റെ ഭാഗമാകും. 18...

അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും  വേണ്ടി – ബിനു എസ്. ചക്കാലയിൽ

പത്തനംതിട്ട : ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും  വേണ്ടി ആയിരുന്നു എന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി  ബിനു എസ്.ചക്കാലയിൽ പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രവർത്തക യോഗം...
- Advertisment -

Most Popular

- Advertisement -