Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉപതിരഞ്ഞെടുപ്പ് ഫലം...

ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

ആലപ്പുഴ :  ജില്ലയില്‍ തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് നടന്ന മാന്നാര്‍ ഗ്രാമപഞ്ചായത്ത് 11- കുട്ടംപേരൂര്‍- എ നിയോജകമണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥി സജൂ തോമസ് 589 വോട്ടു നേടി വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചന്ദ്രകുമാര്‍ എസ്. 469 വോട്ടും ഭാരതീയ ജനത പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ എന്‍. 235 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി ചന്ദ്രന്‍ നാല് വോട്ടും നേടി.

രാമങ്കരി ഗ്രാമപഞ്ചായത്ത്- 13- വേഴാപ്ര പടിഞ്ഞാറ് വാര്‍ഡില്‍ 315 വോട്ടുനേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥി സരിന്‍ കുമാര്‍ ബി. വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എ. ബാലകൃഷ്ണന്‍ 306 വോട്ടു നേടി. ഭാരതീയ ജനത പാര്‍ട്ടി സ്ഥാനാര്‍ഥി ശുഭപ്രഭ എം. 42 വോട്ട് നേടി. സ്വതന്ത്ര സ്ഥാനാര്‍ഥി വി.ആര്‍. അനില്‍ 22 വോട്ടു നേടി.

ചെറിയനാട് ഗ്രാമപഞ്ചായത്ത് 004- അരിയന്നൂര്‍ശ്ശേരി നിയോജകമണ്ഡലത്തില്‍ ഭാരതീയ ജനത പാര്‍ട്ടി സ്ഥാനാര്‍ഥി ഒ.ടി. ജയമോഹന്‍ 510 വോട്ടുനേടി വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥി പി. ഉണ്ണികൃഷ്ണന്‍ നായര്‍ 403 വോട്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. ദിലീപ് ചെറിയനാട് 253 വോട്ടും നേടി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രംപിന്റെ നല്ല വാക്കുകള്‍ക്ക് അഭിനന്ദനം : യുഎസുമായി ഇന്ത്യയ്ക്ക് തന്ത്രപരമായ ബന്ധം; മോദി

ന്യൂഡൽഹി : താരിഫ് യുദ്ധത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി നരേന്ദ്ര മോദി.തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും പറഞ്ഞ നല്ല വാക്കുകള്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വളരെ പോസിറ്റീവായ...

ഇന്ന് പെസഹാ വ്യാഴം:അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ക്രൈസ്‌തവര്‍

തിരുവല്ല : ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ 12 ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസം .ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുമ്പുള്ള വ്യാഴാഴ്ചയാണ്...
- Advertisment -

Most Popular

- Advertisement -