കോട്ടയം : ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ഇലക്ട്രിക്ക് കാര്‍ തോട്ടില്‍ വീണു.കാർ യാത്രികരായ കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ്, ഭാര്യ ഷീബ എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു .ഇന്നലെ രാവിലെ 11 മണിയോടെ കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടം.നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.