Friday, August 8, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryഎസി റോഡിൽ...

എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

ചങ്ങനാശ്ശേരി :  മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ആലപ്പുഴ ഭാഗത്തുനിന്നും വന്ന കാറാണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ആലപ്പുഴയ്ക്ക് പോകുന്ന കാർ തലകീഴായി മറിഞ്ഞു. അപകടശേഷം നിർത്താതെ പോയ കാർ മറ്റൊരു ബൈക്കിലുമിടിച്ചു.തുടർന്ന് മുന്നോട്ടു നീങ്ങിയെങ്കിലും 100 മീറ്ററകലെ കോണ്ടൂർ റിസോർട്ടിനു മുന്നിൽ തനിയെ നിന്നു. അപകടത്തിനിടയാക്കിയ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്.

എറണാകുളം രജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുനിന്നും  രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ നാട്ടുകാരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 02-01-2025 Karunya Plus KN-554

1st Prize Rs.8,000,000/- PD 171048 (PALAKKAD) Consolation Prize Rs.8,000/- PA 171048 PB 171048 PC 171048 PE 171048 PF 171048 PG 171048 PH 171048 PJ 171048 PK 171048...

കനത്ത മഴ : വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം

കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയിൽ ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം...
- Advertisment -

Most Popular

- Advertisement -