Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവ്യാജ വാര്‍ത്ത...

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്

ആലപ്പുഴ : തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു.

ചീഫ് ഇലക്ടറല്‍ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്  പ്രതിയെ കണ്ടെത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ തെറ്റിദ്ധാരണാജനകവും  വിദ്വേഷം പരത്തുന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാത്തരം സൈബര്‍ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി ‘ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബര്‍ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേരള പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദിവാസി യുവതി യാത്രാമധ്യേ ജീപ്പിൽ പ്രസവിച്ചു

പത്തനംതിട്ട : ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീപ്പിൽ പ്രസവിച്ചു.  അമ്മയേയും കുഞ്ഞിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നി ആവണിപ്പാറ സ്വദേശിനി 20 വയസുള്ള യുവതിയെ പ്രസവത്തിനായി തിങ്കളാഴ്ച കോന്നി ആശുപത്രിയിൽ...

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം

തിരുവനന്തപുരം: ദേശീയ ഗുണനിലവാര മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന സ്‌കോറോടെ പത്തനംതിട്ട കുളനട കുടുംബാരോഗ്യ കേന്ദ്രം. നൂറിൽ 98.64 ശതമാനം സ്‌കോറോടെയാണ് കുളനട കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം നേടിയത്. ...
- Advertisment -

Most Popular

- Advertisement -