Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിനെതിരായ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് : ഭീഷണിപ്പെടുത്തി ഗുളിക നൽകി ഗർഭഛിദ്രം നടത്തിയെന്ന് മൊഴി

തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്.രാഹുൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നാണ് മൊഴി .ഗർഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തി.സുഹൃത്ത് വഴി ഗുളിക നൽകിയാണ് ഗർഭഛിദ്രം നടത്തിയത്.

വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പോലീസിനോട് പറഞ്ഞു .സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. മെഡിക്കൽ രേഖകൾ യുവതി പൊലീസിനു മുന്നിൽ ഹാജരാക്കി.

പരാതി വന്നതോടെ രാഹുൽ മുൻകൂർ ജാമ്യത്തിനു നീക്കം തുടങ്ങിയിട്ടുണ്ട്. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രാഹുലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫാണ്. അടൂരിലെ വീട്ടിലും എംഎൽഎ ഓഫിസിനും പൊലീസ് കാവൽ ഏർപ്പെടുത്തി.തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണർക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അധ്യക്ഷത വഹിച്ച...

ജപ്തി ഭീഷണി നേരിട്ട ആശാപ്രവർത്തക അനിതകുമാരിയുടെ കടം  ഓർത്തഡോക്സ് സഭാ അടച്ചു തീർത്തു

തിരുവനന്തപുരം : തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകയുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. കേരളബാങ്കിന്റെ പാലോട് ശാഖയിലുണ്ടായിരുന്ന 3 ലക്ഷം രൂപയുടെ കടബാധ്യത ഓർത്തഡോക്സ് സഭ അടച്ചുതീർത്തു. ക്യാൻസർ...
- Advertisment -

Most Popular

- Advertisement -