Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകാതോലിക്കാ ദിനം...

കാതോലിക്കാ ദിനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാളെ (6)കാതോലിക്കാ ദിനമായി ആചരിക്കും. സഭയുടെ മുഴുവൻ ദേവാലയങ്ങളിലും സഭാ പതാക ഉയർത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിരണം ഭദ്രാസനത്തിലെ മൈലമൺ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാബാവാ അധ്യക്ഷതവഹിക്കും. ഇടവക വികാരി ഫാ. ഷിബു ടോം വർഗീസ് സ്വാഗതം ആശംസിക്കും. സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ മുഖ്യപ്രഭാഷണം നടത്തും. അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഭദ്രാസന കൗൺസിൽ അംഗം എബി തോമസ് എന്നിവർ ആശംസകൾ അർപ്പിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results: 25-06-2024 Sthree Sakthi

1st Prize Rs.7,500,000/- (75 Lakhs) SG 918494 (THIRUR) Consolation Prize Rs.8,000/- SA 918494 SB 918494 SC 918494 SD 918494 SE 918494 SF 918494 SH 918494 SJ 918494 SK...

സ്വർ‌ണവില താഴേക്ക് : പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ​അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർ‌ണവില കുറഞ്ഞു. സർവ്വകാലറെക്കോർഡിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില. ഇന്ന് പവന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...
- Advertisment -

Most Popular

- Advertisement -