കോഴഞ്ചേരി : മല്ലപ്പുഴശേരി പഞ്ചായത്തിൽ സിഡിഎസ് അക്കൗണ്ടൻ്റ് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മുങ്ങി. പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി
ഓഡിറ്റ് റിപ്പോർട്ടിൽ പിടിക്കപ്പെട്ടതോടെ കുറച്ചു പണം അടച്ച ശേഷമാണ് വനിതാ അക്കൗണ്ടൻ്റ് ഒളിവിൽ പോയത്.
പേ സ്ലിപ് എഴുതി പണം പിൻവലിച്ചും ബാങ്ക് സ്റ്റേറ്റ്മെൻ്റ് വ്യാജമായി സൃഷ്ടിച്ചുമാണ് അക്കൗണ്ടൻ്റ് ലക്ഷങ്ങൾ തട്ടിയത്. പഞ്ചായത്ത് ഓഫിസിൽ ഡിവൈഎസ്പി ഹരി വിദ്യാധരൻ്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി.
ഇല്ലാത്ത വിവരങ്ങൾ ബാങ്ക് സ്‌റ്റേറ്റ് മെൻ്റിൽ കൂട്ടിച്ചേർത്ത് സ്റ്റേറ്റ്മെൻ്റ് കൃത്രിമമായി സൃഷ്ടിച്ചാണ് പണം തട്ടിയതെന്ന് പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
വലിയ തുകയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. കൂടുതൽ പരിശോധനയ്ക്കായി വിജിലൻസ് സംഘം പഞ്ചായത്തിൽ നിന്ന് രേഖകൾ ശേഖരിച്ചു