Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiസംസ്ഥാനത്തിന്റെ  ഡിജിറ്റൽ...

സംസ്ഥാനത്തിന്റെ  ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ അംഗീകാരം

ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ ഭരണപരിഷ്ക്കരണ വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ  കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ  ഒന്നാമതായി  കേരളത്തിൻ്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഇടം പിടിച്ചു.

പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാർ വില്ലേജുകൾ സ്മാര്‍ട്ട് ആക്കുന്നതിനോടൊപ്പം സ്മാർട്ട് സേവനങ്ങളും എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനും മുൻഗണന നൽകുന്നുണ്ട്.വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്.

വിവിധ ആവശ്യങ്ങൾക്ക് വിവിധതരം സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുന്ന അവസരത്തിൽ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടിവരുന്ന  അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യൂ കാർഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്.

ഒരു എടിഎം കാർഡിൻ്റെ മാതൃകയിൽ ചിപ്പും  QR കോഡും യൂണിക് നമ്പരും ഉൾപ്പെടുന്ന ഡിജിറ്റൽ റവന്യൂ കാർഡിൽ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് നടപടികൾ പുരോഗമിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനപ്രതിനിധികൾ നാടിന്റെ പുരോ​ഗതിക്ക് വേണ്ടി നിലകൊള്ളണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രാഷ്ട്രത്തിന്റെ പുരോ​ഗതിക്ക് വേണ്ടിയാണ്  സഭ നിലകൊള്ളുന്നത്. ജനപ്രതിനിധികളിൽ നിന്ന് സഭയും സമൂഹവും ആ​ഗ്രഹിക്കുന്നതും അതാണെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തദ്ദേശ സ്വയംഭരണ...

സമ്മർ കോച്ചിങ് ക്യാമ്പ്

തിരുവനന്തപുരം : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 1 മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് സെൻട്രൽ സ്റ്റേഡിയം, ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം, ഡോ. അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിംഗ്...
- Advertisment -

Most Popular

- Advertisement -