Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവ് പൊങ്കാല:...

ചക്കുളത്തുകാവ് പൊങ്കാല: കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, പടക്കം, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്.

പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
 
കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യകാര്യദർശി  രാധാകൃഷ്ണൻ നമ്പൂതിരി, മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.

തുടർന്ന് നടന്ന ഭക്തസംഗമം ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. നെടുംമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നകുമാരി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കിണറ്റിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ നാല് പേർ ഉള്ളിൽ  അകപ്പെട്ടു

അടൂർ : ഏറത്ത് കിണറ്റിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ നാല് പേർ   ഉള്ളിൽ  അകപ്പെട്ടു. സംഭവം കണ്ടുനിന്ന വീട്ടമ്മ കുഴഞ്ഞു വീണു. നാട്ടുകാരുടെയും ഫയർ ഫോഴ്സിൻ്റെയും സമയോചിതമായ ഇടപ്പെടലിൽ ആളപായം ഒഴിവായി. ഞായറാഴ്ച രാവിലെ...

Kerala Lotteries Result 27-06-2025 Suvarna Keralam SK-9

1st Prize Rs.1,00,00,000/- RD 357932 Consolation Prize Rs.5,000/- RA 357932 RB 357932 RC 357932 RE 357932 RF 357932 RG 357932 RH 357932 RJ 357932 RK 357932 RL...
- Advertisment -

Most Popular

- Advertisement -