Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeSportsചെസ്സ് ചാമ്പ്യൻഷിപ്പ്

ചെസ്സ് ചാമ്പ്യൻഷിപ്പ്

തിരുവനന്തപുരം : ജി .കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 61 – മത് സംസ്ഥാനതല ഫിഡെ റേറ്റഡ് ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 മെയ് 10 മുതൽ 13 വരെ തിരുവനന്തപുരം മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ വച്ച് നടക്കുന്നു.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെടുന്നവർക്കും സ്പെഷ്യൽ എൻട്രിയായി രജിസ്റ്റർ ചെയ്യുന്നവർക്കും പങ്കെടുക്കാവുന്നതാണ്. 2000 രൂപയാണ് സ്പെഷ്യൽ എൻട്രി ഫീസ്. നാഷണൽ ലെവലിലേക്കുള്ള സെലക്ഷൻ ചാമ്പ്യൻഷിപ്പ് ആണ് ഇതെന്ന് സംഘാടകസമിതി അറിയിച്ചു.

ഫിഡെ റേറ്റിംഗ് ഉള്ള മത്സരത്തിൽ ദേശീയ അന്തർദേശീയ താരങ്ങൾ പങ്കെടുക്കുന്നു. വിശദ വിവരങ്ങൾക്കായി ചെസ്സ് അസോസിയേഷൻ കേരള, ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രം എന്നീ സംഘടനകളെ ബന്ധപ്പെടേണ്ടതാണെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ആർ .എസ്. പ്രശാന്ത് കുമാറും സെക്രട്ടറി രാജേന്ദ്രൻ ആചാരിയും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും.വോട്ടെണ്ണൽ ഫെബ്രുവരി 8ന്.നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും.70 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

മലപ്പുറത്ത് വൻ ലഹരി വേട്ട ; 1.5കിലോ എംഡിഎംഎ പിടി കൂടി

മലപ്പുറം : മലപ്പുറത്ത് വൻ ലഹരി വേട്ട.കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. വിദേശത്ത് നിന്നും കാർ​ഗോ വഴിയാണ് എംഡിഎംഎ എത്തിയത് എന്നാണ് വിവരം. ഇന്ന്...
- Advertisment -

Most Popular

- Advertisement -