ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.ഒന്‍പതുവയസുകാരനായ ശ്രീതേജയ്‌ക്കാണ് മസ്തിഷ്കമരണം സംഭവിച്ചത്.തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ അമ്മ രേവതി മരിച്ചിരുന്നു .സംഭവത്തിൽ തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു .