പത്തനംതിട്ട: സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം കൂടിയാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും.
പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ബന്ധങ്ങള്‍ പുതുക്കിയും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ഈ ദിനം. ക്രിസ്മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും, പാതിര കുര്‍ബാനയും നടന്നു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.