Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKonniമനുഷ്യൻ്റെ ജീവിത...

മനുഷ്യൻ്റെ ജീവിത പ്രശ്നങ്ങളിലും ആത്മിക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം: മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപോലീത്ത

കോന്നി: ആത്മിക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം എന്നും നമ്മുടെ സമൂഹത്തിൻറെ ഉന്നതിക്ക് മുൻകാലങ്ങളിൽ സഭകൾ നൽകിയ മഹത്തര സംഭാവനകൾ തുടർന്നും നൽകണമെന്നുംസഭകൾ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രക്രിയ തുടരണമെന്നുംബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപോലീത്ത പ്രസ്താവിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ വാർഷിക അസംബ്ലിയുടെ സമാപന സമ്മേളനം കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഓസ്റ്റിൻ എം.എ. പോൾ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ലഫ് കേണൽ സജു ഡാനിയേൽ, വെരി റവ. ഫാ. എബ്രഹാം ഇഞ്ചക്കലോടി കോർഎപ്പിസ്ക്കോപ്പാ, ഫാ. പി. വൈ. ജെസൺ, അനീഷ് തോമസ്, ജെസി വർഗീസ്, ഫാ. ഒ.എം. സാമുവേൽ, ജോയി ജോൺ തുരുത്തിക്കര, സജി മുക്കർണത്ത് എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന സമ്മേളനത്തിൽ കമാൻഡർ ടി.ഒ. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോണി കെ. ജോർജ് മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മികച്ച പ്രകടനം നടത്തിയ കെ സി സി സോണുകൾക്കും അസംബ്ലികൾക്കും വ്യക്തികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മൈലപ്ര , തണ്ണിത്തോട്, പാറശ്ശാല എന്നിവ മികച്ച സോണുകളായും അടൂർ , കോന്നി എന്നിവ മികച്ച അസംബ്ലികളായും തിരുവനന്തപുരം മികച്ച ജില്ലയായും ജോജി പി. തോമസ് (കറൻറ് അഫയേഴ്സ് ), കമാൻഡർ ടി. ഒ. ഏലിയാസ് (ഇക്കോളജി) എന്നിവർ മികച്ച കമ്മീഷൻ ചെയർമാൻമാരായും റവ. എ. ആർ. നോബിൾ (തിരുവനന്തപുരം), ജാൻസി പീറ്റർ (പത്തനംതിട്ട) എന്നിവർ മികച്ച ജില്ലാ കോഡിനേറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാമ്പത്തിക അഴിമതി : ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

കൊൽക്കത്ത : കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് നടത്തി .ഇന്ന് പുലർച്ചെയാണ് ഇഡി സംഘം...

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധന

തിരുവനന്തപുരം : ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -