കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ കല്‍ക്കരി ഖനിയിൽ വൻ സ്ഫോടനം. തൊഴിലാളികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ഗംഗാറാംചാക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് സ്ഫോടനം നടന്നത് .കൽക്കരി ഖനനത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.രക്ഷാ പ്രവർത്തനം നടക്കുകയാണ്.