കോട്ടയം: ആയുർവേദ ചികിത്സാ രംഗത്തെ തനിമ നിലനിർത്തുന്നതോടൊപ്പം ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഡോക്ടർമാർ സജ്ജരാകണമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ ) കോട്ടയം ജില്ലാ സമ്മേളനം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാതല സർഗ്ഗോത്സവത്തിൽ വിജയികളായ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മികച്ച ഏരിയയ്ക്കുള്ള ഡോ.മോഹന്‍ സിറിയക് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കോട്ടയം ഏരിയയ്ക്ക് ലഭിച്ചു. സംസ്ഥാന-ജില്ലാ തല സർഗ്ഗോത്സവ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
സ്വാഗതസംഘം ചെയർമാൻ ഡോ. അജിത് ആർ. വി, കൺവീനർ ഡോ. മഞ്ജു എ. ജോസ്, ജില്ലാ പ്രസിഡണ്ട് സുഷ ജോൺ, സംസ്ഥാന സെക്രട്ടറി ഡോ. അരുൺ പി. വി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സീനിയ അനുരാഗ്, ജില്ലാ സെക്രട്ടറി ഡോ. ചാരുലത തമ്പി, ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. ടിന്റു ജോസഫ്, ജില്ലാ ട്രഷറർ ഡോ. അഖിൽ ടോം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി ഡോ ദീപാ ബി നായർ (ജില്ലാ പ്രസിഡണ്ട്), ഡോ ചാരുലതാ തമ്പി (ജില്ലാ സെക്രട്ടറി), ഡോ അഖിൽ ടോം മാത്യു (ജില്ലാ കമ്മിറ്റി ട്രഷറർ), ഡോ വിദ്യ വി എസ് ( വനിതാ കമ്മറ്റി ചെയർപേഴ്സൺ), ഡോ മഞ്ജു എ ജോസ് (വനിതാ കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.






