കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്തു .ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥിനിയായ 19 വയസ്സുകാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത് .
ആണ്‍സുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇരുചക്രവാഹനത്തിൽ എത്തിയ മൂന്നംഗസംഘമാണ് ആണ്‍സുഹൃത്തിന ആക്രമിച്ചശേഷം തട്ടിക്കൊണ്ടുപോയത്. സമീപമുള്ള മറ്റൊരിടത്തുവെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത ശേഷം സംഘം രക്ഷപെട്ടു.പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു .പ്രതികളെ പിടികൂടാൻ ഏഴ് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






