പാലക്കാട് : കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ച് പെൺകുട്ടിയുടെ അടുത്തിരുന്ന കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടി പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെട്ടു. തുടർന്ന് പത്തിരിപാലം സ്വദേശിയായ ബസ് കണ്ടക്ടറെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു.






