Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിലെ പുന്നമട-നെഹ്റു...

ആലപ്പുഴയിലെ പുന്നമട-നെഹ്റു ട്രോഫി പാലം നിർമ്മാണം ഉദ്ഘാടനം നാളെ

ആലപ്പുഴ : ആലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നമടയാറിന്റെ കരയിൽ  താമസിക്കുന്ന നെഹ്റുട്രോഫി വാർഡിലുള്ളവർക്കും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് നിവാസികൾക്കും സ്വപ്ന സാഫല്യമായി പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണത്തിന് നാളെ (സെപ്റ്റംബർ 20) തുടക്കമാകുന്നു. വൈകുന്നേരം അഞ്ചുമണിക്ക് പുന്നമട ജെട്ടിക്ക് സമീപം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി. മുഖ്യാതിഥിയാകും.

കുട്ടനാടിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ മാനം നൽകുന്ന പാലത്തിന്
2016-17 വർഷത്തെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി  25 കോടി രൂപ ഭരണാനുമതി ലഭിച്ചതോടെയാണ് വഴി തെളിയുന്നത്.  പാലം ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട വാർഡിനെയും നെഹ്റു ടോഫി വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ആലപ്പുഴ നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും ഈ പദ്ധതി ലക്ഷ്യമിടുന്നു. തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമടപാലം.

384.1 മീറ്റർ നീളമുള്ള  പാലത്തിനു 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനും ആണുള്ളത്.  ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിക്കായി 25 കോടി രൂപയുടെ ഭരണാനുമതി  ലഭിച്ചതിനെ തുടർന്ന് മണ്ണ് പരിശോധന, സർവ്വേ എന്നിവയ്ക്ക് ശേഷം കിഫബിയിലേക്ക് ഡി. പി. ആർ തയ്യാറാക്കി സമർപ്പിച്ചു. 2018ൽ  44.80 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമായി. തുടർന്ന് സ്ഥലം ഏറ്റെടുപ്പ് നടപടികൾ ആരംഭിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പിൽ നിന്ന് 2023 ഓഗസ്ററിൽ കെ. ആർ. എഫ്. ബിക്കു കൈമാറി. 7.99 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തത്. പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിക്കുകയും 57.40 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭ്യമാവുകയും ചെയ്തു. കെ. എസ്. ഇ. ബി. യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 22.14 ലക്ഷം രൂപയും. കേരള വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 27 ലക്ഷം രൂപയും അതാത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 29-06-2024 Karunya KR-660

1st Prize Rs.80,00,000/- KF 947440 (IRINJALAKKUDA) Consolation Prize Rs.8,000/- KA 947440 KB 947440 KC 947440 KD 947440 KE 947440 KG 947440 KH 947440 KJ 947440 KK 947440...

വിശാല ഹിന്ദു സംഗമം ഓതറയിൽ 29ന് തുടങ്ങും

തിരുവല്ല: ഓതറ തൈമറവുംകര വിവേകാനന്ദ നഗറിൽ വിശാല ഹിന്ദു സംഗമം 2024 മാർച്ച് 29,30,31 തീയതികളിൽ നടക്കും . വിവേകാനന്ദ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. 28 ന് വൈകിട്ട് 5ന് തൃച്ചെങ്ങന്നൂർ മഹാദേവ...
- Advertisment -

Most Popular

- Advertisement -