കോട്ടയം: കുമരകം കോണത്താറ്റ് പാലത്തിന്റെ സമീപനപാത ഒരു അടി താഴ്ന്നതിനെത്തുടർന്ന് അപകടാവസ്ഥയിലായ ഭാഗത്തെ അറ്റകുറ്റപ്പണികൾ നാളെ (9) ആരംഭിക്കും. ഇതിന്റെ ഭാഗമായി നാളെയും 10നും രാവിലെ ഏഴ് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടാറും യന്ത്രങ്ങളും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ സ്ഥലത്ത് എത്തിച്ചു.
പാലത്തിന്റെ കിഴക്കേക്കരയിലെ സമീപനപാത താഴ്ന്നത് കാരണം ഇതുവഴിയുള്ള വാഹനയാത്ര ഏറെ അപകടം നിറഞ്ഞതായിരുന്നു. തുടർന്നാണ് ഉയർന്ന ടാറിങ് നടത്താൻ തീരുമാനിച്ചത്. നിലവിൽ ഈ താഴ്ച ഒഴിവാക്കുന്നതിനായി ഇരുവശത്തെയും 15 മീറ്റർ നീളത്തിൽ 100 എം.എം കനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.





