Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ കെഎസ്ആർടിസി...

മുൻ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ ആ​ര്യ രാ​ജേ​ന്ദ്ര​നും സ​ച്ചി​ൻ ദേ​വിനും കോടതി നോ​ട്ടീ​സ​യ​ച്ചു

തിരുവനന്തപുരം : മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെ റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ചെന്ന കേസില്‍ തി​രു​വ​ന​ന്ത​പു​രം മുൻ മേയർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ,ഭർത്താവ് സ​ച്ചി​ൻ ദേവ് എം​എ​ൽ​എ​, സഹോദരന്‍ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവർക്ക് കോ​ട​തി നോട്ടീസയച്ചു. ഇവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നടപടി. വാഹനം ത​ട​ഞ്ഞ​തി​ന് മേ​യ​റു​ടെ സ​ഹോ​ദ​ര​നെ​തി​രെ മാത്രമാണ് കൻറോൺമെൻറ് പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്.

ഈ മാസം 21-ാം തീയതി നേരിട്ടോ അഭിഭാഷകൻ മുഖേനയോ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടീസ്. തന്നോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ടക്ടര്‍ സുബിനെ കൂടി പ്രതിയാക്കണം എന്ന്‌ യദു തന്റെ പുതിയ ഹർജിയിൽ ആവശ്യപ്പെടുന്നു. കേസിലെ ഏറ്റവും നിർണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാർഡ് നശിപ്പിച്ചത് സുബിൻ ആണെന്ന് യദു ഹർജിയിൽ ആരോപിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുരുവായൂരില്‍ നാരായണീയ മഹോത്സവം ഒക്ടോബർ 5-ന് ആരംഭിക്കും

തൃശ്ശൂർ: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവം വൈകുണ്ഠാമൃതം ഒക്ടോബർ 5 മുതല്‍ 10 വരെ ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ അരങ്ങേറും. പരിപാടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ...

കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്നുവീണു : നിരവധി പേർ മരിച്ചു

അസ്താന : കസാഖ്സ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകര്‍ന്നു. അപകടത്തിൽ 39 പേർ മരിച്ചതായാണ് വിവരം. അസർബൈജാനിലെ ബകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ്...
- Advertisment -

Most Popular

- Advertisement -