ചങ്ങനാശേരി: മഹാത്മ നേച്ചര്‍ ആന്റ് അനിമല്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും മാടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക മൃഗക്ഷേമദിനം ആചരിച്ചു. മാടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഗോപരിപാലക സംഗമം നിയമസഭ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. മഹാത്മ നേച്ചര്‍ ആന്റ് അനിമല്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രസിഡന്റ് മാത്യു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
മാടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു കുരീത്ര മുഖ്യപ്രഭാഷണം നടത്തി. മൃഗവൈദ്യ ശാസ്ത്രരംഗത്ത് ചങ്ങനാശേരി താലൂക്കിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയായ ഡോ. കെ.ടി. പുന്നൂസിനെ ചടങ്ങില്‍ ആദരിച്ചു. ഗോസംരക്ഷകരെ മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്‍ ആദരിച്ചു. പശു വളര്‍ത്തലിലൂടെ അതിജീവനം എന്ന വിഷയം സംബന്ധിച്ച് ഡോ. ജോര്‍ജ് കുര്യന്‍, ഡോ. പി.ബിജു എന്നിവര്‍ ക്ലാസ്സ് നയിച്ചു.
ഡോ. പി.കെ. മനോജ്കുമാര്‍, വി.ജെ.ലാലി, ഡോ. കെ.എന്‍. അരവിന്ദഘോഷ്, സൈന തോമസ്, ഡോ. വി.എസ്. പ്രസന്നന്‍, അഡ്വ. തോമസ് ജയിംസ്, ജോസ് ജെ കൊല്ലംപറമ്പില്‍, അജിത്കുമാര്‍ ബേബി, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, പി.എം. മോഹനന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പങ്കെടുത്തവരുടെ പശുക്കള്‍ക്ക് ധാതുലവണ മിശ്രിതങ്ങളും അനുബന്ധാഹാരങ്ങളും സൗജന്യമായി നല്‍കി.