മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം .കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്.കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ജിഗിൻ മരിക്കുന്നത്.മരണകാരണം മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരണം ഇന്നലെയാണ് വന്നത്.
മഞ്ഞപ്പിത്തം ബാധിച്ചു പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ ഇന്ന് രാവിലെ മരിച്ചിരുന്നു.മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചിരുന്നു.