Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഎഡിഎം നവീന്‍...

എഡിഎം നവീന്‍ ബാബുവിന്റെ മരണം :  മലയാലപ്പുഴയിലും കണ്ണൂർ കോർപറേഷനിലും ഇന്ന് ഹർത്താൽ : സംസ്കാരം നാളെ 

പത്തനംതിട്ട : ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും .മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെ  വീട്ടുകാര്‍ക്ക് കൈമാറി.പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.നാളെ പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനമുണ്ടാവും. ഉച്ചയ്ക്കാണ് സംസ്‌കാരം.

അതേസമയം ,നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും കണ്ണൂർ കോർപറേഷൻ പരിധിയിൽ ബിജെപിയും ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ്.പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. റവന്യു ഉദ്യോഗസ്ഥർ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും .

കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും അവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ മരണം : പോലീസിനെതിരെ കുടുംബം

തിരുവനന്തപുരം : വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ചുവെന്ന് സുഹൃത്ത് .പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചത്കാണാതായ അഭിജിത്താണെന്ന് കഴിഞ്ഞ ദിവസം സുഹൃത്ത് വിജയ് പൊലീസിന് മൊഴി നൽകി. മാര്‍ച്ച് മൂന്നിനാണ്...

ക്രിസ്തു മനുഷ്യ മനസ്സിൽ  വളരുന്നതും വാഴുന്നതുമാണ് ഉണർവിന്റെ ഫലം: ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം

തിരുവല്ല: മഞ്ഞാടി ബിഷപ്പ് എബ്രഹാം നഗറിൽ നടന്നുവന്ന സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ ഉണർവ് വർഷാചരണ  സന്ദേശവുമായി സമാപിച്ചു. ദൈവീക  ഇടപെടലുകൾക്കായി മനുഷ്യമനസ്സുകളെ ഒരുക്കുകയും ഹൃദയത്തിൽ ഉരുവായ...
- Advertisment -

Most Popular

- Advertisement -