Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസ്ഥാനാർത്ഥികളുടെ മരണം...

സ്ഥാനാർത്ഥികളുടെ മരണം : പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 12 ന്

തിരുവനന്തപുരം : സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. 2026 ജനുവരി 12 ന് (തിങ്കൾ) രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

ഡിസംബർ 24 (ബുധൻ) വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബർ 26 (വെള്ളി) നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി ഡിസംബർ 29 (തിങ്കൾ). ജനുവരി 13 ന് (ചൊവ്വ) രാവിലെ 10 മുതലാണ് വോട്ടെണ്ണൽ.

മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം എന്നീ വാർഡുകളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഎസ്എൻഎൽ  വരിക്കാർക്കായി  ആന്‍റി-സ്‌പാം, ആന്‍റി-സ്‍മിഷിംഗ് പരിരക്ഷകൾ പുറത്തിറക്കി

ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ മൊബൈൽ വരിക്കാർക്കായി നെറ്റ്‌വർക്ക് അധിഷ്ഠിത ആന്‍റി-സ്‌പാം, ആന്‍റി-സ്‍മിഷിംഗ് പരിരക്ഷകൾ പുറത്തിറക്കിയതായി കമ്പനി പ്രഖ്യാപിച്ചു. ഒരുതരം സൈബർ ആക്രമണമാണ് സ്‌മിഷിംഗ്. സാമ്പത്തിക...

പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം

തിരുവനന്തപുരം : പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മിനിമം പെൻഷൻ ഒമ്പതിനായിരം രൂപ ആക്കുക,ക്ഷാമബത്ത ഏർപ്പെടുത്തുക,മുൻകാല സർവീസും...
- Advertisment -

Most Popular

- Advertisement -