Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiപീഡനക്കേസ് പ്രതിയായ...

പീഡനക്കേസ് പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളറുടെ മരണം : പോലീസ് കേസെടുത്തു

കൊച്ചി : പീഡനക്കേസിൽ പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 11ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണു ഷാനു ഹോട്ടലിൽ മുറിയെടുത്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മുറിയൊഴിഞ്ഞു പോയതിന് ശേഷം തിങ്കളാഴ്ച വൈകീട്ട് ജീവനക്കാർ നടത്തിയ പരിശോധനയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വെച്ച് ബലാല്‍സംഗം ചെയ്തു എന്ന തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അസ്വാഭാവിക മരണത്തിന് സെന്‍ട്രല്‍ പോലീസ് കേസെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല : വർക്കല മൈതാനം പൊലീസ് സ്റ്റേഷൻ റോഡിൽ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. രാവിലെ കടത്തിണ്ണയിലാണ് ഇയാളെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 107 ഗ്രാം സ്വർണം കാണാതായി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി.  ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ സ്വര്‍ണം പൂശാനായി സൂക്ഷിച്ച സ്വര്‍ണമാണ് കാണാതായത്. വ്യാഴാഴ്ച്ച ആയിരുന്നു സംഭവം. കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു....
- Advertisment -

Most Popular

- Advertisement -