തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ സൗമ്യ(31)യാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.