ആലപ്പുഴ : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളടക്കം അന്വേഷിക്കാന്‍ സിബിഐ വരട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്നും വന്‍ ശക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ക്ഷേത്രങ്ങളില്‍ ഗൂഢ സംഘങ്ങള്‍ വിളയാടുന്നുവെന്നും സമ്പന്നരായ ഭക്തരില്‍ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്നുവെന്നും ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെട്ടതാണ് ഗൂഢസംഘങ്ങളെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു.
എസ്എന്‍ഡിപി യോഗം മുഖ മാസികയായ യോഗനാദം എഡിറ്റോറിയലില്‍ ആണ് വെളളാപ്പള്ളി നടേശന്റെ വിമര്‍ശനം വ്യക്തമാക്കിയത്.