Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeCareerഡിജിറ്റൽ മാർക്കറ്റിംഗ്...

ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌

തിരുവനന്തപുരം : സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി), മൂന്ന് ദിവസത്തെ ‘ഡിജിറ്റൽ മാർക്കറ്റിംഗ്’ വർക്ക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. മെയ് 6 മുതൽ 8 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം.

എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഡിജിറ്റൽ പ്രമോഷനുകൾ, ഇ മെസ്സേജിംഗ് മാനേജ്‌മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷൻ, ഇൻസ്റ്റാഗ്രാം അനലിറ്റിക്സ്, മീഡിയ പ്രമോഷനുകളും പ്രൊഡക്ഷനുകളും, ബിസിനസ്സ് ഓട്ടോമേഷൻ, പരമ്പരാഗത വിപണികളിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സ്വാധീനം, പ്രാക്ടിക്കൽ സെഷനുകൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മെയ് 2ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890/0484-2550322/9188922800.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട  ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന്

പത്തനംതിട്ട : തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട ഓട്ടോ ഡ്രൈവർ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ വീട്ടിൽ ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന് (ബുധൻ) നടക്കും. ഉച്ചയ്ക്ക് 12 ന് തുലാപ്പള്ളി സെന്റ്...

മകര വിളക്ക് : കാനനപാത വഴിയുള്ള  വെർച്ചൽ ക്യൂ ബുക്ക് ചെയ്തവർക്ക് യാത്രാനിയന്ത്രണങ്ങളിൽ ഇളവ്

ശബരിമല: ജനുവരി 11 മുതൽ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇളവ് അനുവദിക്കും. എരുമേലി മുക്കുഴി കാനനപാതയിലൂടെ വെർച്ചൽ ക്യൂ വഴി ഇതിനകം ബുക്ക്...
- Advertisment -

Most Popular

- Advertisement -