ആലപ്പുഴ : പ്രശസ്ത സിനിമാ സംവിധായകൻ രാമാട്ട് യു.വേണുഗോപൻ (67) അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ,ചൂണ്ട, സ്വർണം,ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.10 വര്‍ഷത്തോളം പത്മരാജന്റെ സംവിധാന സഹായിയായിരുന്നു.ഭാര്യ ലത, മക്കൾ: ലക്ഷ്മി,വിഷ്ണു ഗോപൻ.സംസ്കാരം രാത്രി 8.30 ന് വീട്ടുവളപ്പിൽ.