Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsഅച്ചടക്ക ലംഘനം...

അച്ചടക്ക ലംഘനം : ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു

പത്തനംതിട്ട : സസ്പെൻഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ യു.ഉമേഷിനെ(ഉമേഷ് വള്ളിക്കുന്നിനെ) സംസ്ഥാന പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവിൽ പത്തനംതിട്ട ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടേതാണ് പിരിച്ചുവിടൽ ഉത്തരവ്.

സാമൂഹിക മാധ്യമങ്ങളിലൂടെ മേലുദ്യോഗസ്ഥരെ നിരന്തരം അപകീർത്തിപ്പെടുത്തിയെന്നടക്കം ആരോപിച്ചാണ് നടപടി.11 തവണ അച്ചടക്ക നടപടികൾ സ്വീകരിച്ചെങ്കിലും ഉമേഷ് നിരന്തരമായ അച്ചടക്ക ലംഘനം തുടർന്നെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നു.2003 ഡിസംബറിലാണ് ഉമേഷ് ജോലിയിൽ പ്രവേശിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ധർമസ്ഥല വിവാദത്തിൽ വഴിത്തിരിവ് ; ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി അറസ്റ്റിൽ ; പറഞ്ഞതെല്ലാം കള്ളമെന്ന് പരാതിക്കാരി സുജാത ഭട്ട്

ബെംഗളൂരു : ധർമ്മസ്ഥല വിവാദത്തിൽ വഴിത്തിരിവ്.ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളിയെ കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .17 മണിക്കൂർ നീണ്ട ചോദ്യം...

ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള  സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി വരെ നീട്ടിയതായി റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്നു ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയില്‍വേ. പുറപ്പെടുന്ന സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല. ഹുബ്ബള്ളി-കൊല്ലം സ്‌പെഷല്‍ (07313-ബെംഗളൂരു വഴി)...
- Advertisment -

Most Popular

- Advertisement -