പത്തനംതിട്ട: ജില്ലയിലെ എന്യൂമറേഷൻ ഫോമുകളുടെ വിതരണവും ശേഖരണവും ഡിജിറ്റൈസേഷനും 100 ശതമാനം പൂർത്തിയാക്കിയ അടൂർ നിയമസഭാ മണ്ഡലത്തിലെ ബി എല്‍ ഒ മാരെ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അനുമോദിച്ചു. ബൂത്ത് നമ്പർ 156-ലെ ബി എൽ ഒ അജയകുമാറിനെയും 203-ലെ ബി എൽ ഒ സൂരജിനെയും ആണ് ജില്ലാ കലക്ടർ വീട്ടിലെത്തി അനുമോദിച്ചത്.
അടൂർ മണ്ഡലത്തിൽ എന്യൂമറേഷൻ പ്രവർത്തനങ്ങൾ ഇവർ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും നിശ്ചിത സമയത്തിനകം പൂർത്തിയാക്കുകയും ചെയ്തു. ജില്ലയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി ബി എൽ ഒ മാരുടെ സമർപ്പിത പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചടങ്ങിൽ കലക്ടർ വ്യക്തമാക്കി.
അനുമോദനചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബീന എസ്. ഹനീഫ്, അടൂർ ആർ.ഡി.ഒ ബിപിൻ കുമാർ, അടൂർ തഹസീൽദാർ ജോൺ സാം എന്നിവർ പങ്കെടുത്തു.






