Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsസ്ത്രീധന പീഡനം...

സ്ത്രീധന പീഡനം : നാ​ഗർകോവിലിൽ കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി

നാഗർകോവിൽ : നാഗർകോവിലിൽ സ്ത്രീധന പീഡനം മൂലം കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി.കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി(25)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു.6 മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത് .

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ‌‍കോയമ്പത്തൂരിൽ സ്ഥിരതാമസമായ ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീകുമാര  ഗുരുദേവ ദർശനങ്ങൾക്ക് വലിയ പ്രാധാന്യം  – പി.സി. വിഷ്ണുനാഥ്  എം.എൽ.എ

തിരുവല്ല : ശ്രീകുമാര ഗുരുദേവ ദർശനങ്ങൾക്ക് ഇന്ന് വലിയ  പ്രാധാന്യമുണ്ടെന്ന്  പി.സി.വിഷ്ണുനാഥ് എം.എൽ.എ.ഒരു ജനതയെ ആത്മാഭിമാന ബോധമുള്ളവരാക്കി മാറ്റുക എന്ന വലിയ ഉത്തരവാദിത്തവും ദൗത്യവുമാണ് ഗുരുദേവൻ തൻ്റെ കർമ്മ മണ്ഡലത്തിൽ നിർവ്വഹിച്ചത്.1921 ലും...

തൃശൂരിൽ‌ ലീഡ് വർധിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂരിൽ‌ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. രണ്ടാം സ്‌ഥാനത്ത്‌ എൽ ഡി എഫിന്റെ വി...
- Advertisment -

Most Popular

- Advertisement -