Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട്ടിലെ കുടിവെള്ള...

കുട്ടനാട്ടിലെ കുടിവെള്ള വിതരണം : തോമസ് കെ തോമസ് എം.എൽ.എ. മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ആലപ്പുഴ: വേനൽ കടുത്തതോടെ കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ വള്ളത്തിലും വാഹനങ്ങളിലും കുടിവെള്ളവിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും തോമസ് കെ തോമസ് എം.എൽ.എ നിവേദനം നൽകി.

കൈനകരി പോലുള്ള പ്രദേശങ്ങളിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട് പാടശേഖരങ്ങളിൽ നിന്നും പുറന്തള്ളുന്ന മലിനജലം തോടുകളെ മലിനമാക്കിയതോടെ പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.  നിലവിൽ ജല അതോറിറ്റി ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ശ്രംഖലയിലെ തകരാറുകളും മൂലം കുടിവെള്ള വിതരണം മാസങ്ങളോളം മുടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇക്കാര്യം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അറ്റകുറ്റപ്പണികൾ അടിയന്തരമായി നടപ്പാക്കി ശുദ്ധജലവിതരണം ഉറപ്പാക്കുവാൻ ബന്ധപ്പെട്ടവർക്ക്  മന്ത്രി നിർദ്ദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.വേനൽ കൂടുതൽ കടുക്കുമെന്നത് കണക്കിലെടുത്ത് റവന്യൂ വകുപ്പ് വാഹനങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യണമെന്ന ആവശ്യം  ജില്ലാ കളക്ടറുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചതായും തോമസ് കെ തോമസ് എം.എൽ.എ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോടതി വിധി അംഗീകരിക്കുന്നുവെങ്കിൽ ചർച്ചക്ക് തയ്യാർ: ഓർത്തഡോക്സ് സഭ

കോട്ടയം :  സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്ന യാക്കോബായ വിഭാഗത്തിൻറെ ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ. സഭാ തർക്കത്തിൻ്റെ വിവിധ...

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. ആശ വർക്കർ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -